നദാലിന്റെ ഉജ്ജ്വല പ്രകടനത്തിന്റെ മികവില്‍ കിരീടം സ്വന്തമാക്കി സ്പെയിന്
6ാം ഡേവിസ് കപ്പ് കിരീടം സ്വന്തമാക്കി സ്പെയിന്. കാനഡയുമായുള്ള ഫൈനലിലെ നിര്‍ണായക മത്സരത്തില്‍ നദാലിന്റെ ഉജ്ജ്വല പ്രകടനത്തിന്റെ മികവിലാണ് സ്പെയിന് കിരീടം സ്വന്തമാക്കിയത്.
നദാല്‍ 63, 76 (97)ന് ഡെനിസ് ഷാപ്പലോവിനെ കീഴടക്കി. ആദ്യ മത്സരത്തില്‍ റോബര്‍ട്ടോ ബാറ്റിസ്റ്റ അഗൂട്ട് 76 (73), 63ന് ഫെലിക്സ് ഓഗര്‍ അലിയാസിമിനെ കീഴടക്കിയിരുന്നു. നദാലിന്റെ ഈ വിജയത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്.
സ്വന്തം മാതൃരാജ്യത്തിന് ഒരിക്കല്‍ കൂടി ഡേവിസ് കപ്പ് നേടിക്കൊടുത്തു എന്ന നേട്ടവും ഈ കപ്പിലൂടെ നദാല്‍ സ്വന്തമാക്കിയിട്ടുണ്ട്. നദാലിന്റെ 4 ആം ഡേവിസ് കപ്പ് കിരീടം ആണിത്.
L
https://www.facebook.com/Malayalivartha