ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ ഇന്ത്യയില്‍ നിന്ന് ലോക് ചാമ്പ്യന്‍ പി വി സിന്ധു മാത്രം മത്സരിക്കും
ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ ഇന്ത്യയില്‍ നിന്ന് ലോക് ചാമ്ബ്യന്‍ പി വി സിന്ധു മാത്രം മത്സരിക്കും. ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ എട്ട് താരങ്ങളാണ് വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ ഏറ്റുമുട്ടുക. ലോക ബാഡ്മിന്റണ്‍ കിരീടം നേടിയ സിന്ധുവിന് പിന്നീടുള്ള ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കാന്‍ സിന്ധുവിന് സാധിച്ചിരുന്നില്ല. അതിനാല്‍ ആദ്യ ഒന്‍പത് റാങ്കിനുള്ളില്‍ ഇല്ലാതെ വേള്‍ഡ് ടൂര്‍ ഫൈനല്‍സിന് യോഗ്യത നേടിയ ഏകതാരം കൂടിയാണ് സിന്ധു.
സൈന നെഹ്വാള്, കെ ശ്രീകാന്ത്, പി കശ്യപ്, സായ് പ്രണീത് തുടങ്ങിയവര്‍ക്ക് യോഗ്യത നേടാന്‍ സാധിച്ചില്ല. ഈ മാസം പതിനൊന്നിന് ഗുവാംഗ്ഷൂവിലാണ് മത്സരം ആരംഭിക്കുക.സ്വിറ്റ്സര്‍ലന്‍ഡിലെ ബേസലില്‍ നടന്ന ലോക ചാമ്ബ്യന്‍ഷിപ്പില്‍ ജാപ്പനീസ് സൂപ്പര്‍ താരം നൊസോമി ഒകുഹാരയ നേരിട്ടുള്ള ഗെയിമുകള്‍ക്ക് വീഴ്ത്തിയാണ് സിന്ധു ലോക കിരീടം അണിഞ്ഞത്.
"
https://www.facebook.com/Malayalivartha