ദേശീയ സീനിയര്‍ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ സ്വര്‍ണം നേടി കേരളത്തിന്റെ വേഗമേറിയ പെണ്‍കുട്ടി ആന്‍സി സോജന്
സംസ്ഥാന സ്കൂള്‍ കായികമേളയിലെ മിന്നും താരമായിരുന്നു ആന്‍സി സോജന്. ദേശീയ സീനിയര്‍ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ സ്വര്‍ണം നേടി കേരളത്തിന്റെ വേഗമേറിയ പെണ്‍കുട്ടിയായിരിക്കുകയാണ് ആന്‍സി. അത്ലറ്റിക് മീറ്റില്‍ കേരളം നേടുന്ന ആദ്യ സ്വര്‍ണമാണിത്. ആന്‍സി സോജന് 12.08 സെക്കന്റിലാണ് 100 മീറ്റര്‍ പിന്നിട്ടത്.
ആദ്യ 60 മീറ്റര്‍ പിന്നിടുമ്ബോള്‍ മൂന്നാം സ്ഥാനത്തായിരുന്നു ആന്‍സി അവസാന 40 മീറ്ററില്‍ ഒന്നാമതെത്തുകയായിരുന്നു. നാട്ടിക ഫിഷറീസ് സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് ആന്‍സി. ലോംങ്ജംപിലും 200 മീറ്ററിലും ആന്‍സി ട്രിപ്പിള്‍ സ്വര്‍ണം പ്രതീക്ഷിച്ചിറങ്ങും
"
https://www.facebook.com/Malayalivartha