ലോക ബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സ് പ്രാഥമിക റൗണ്ടില്‍ ഇന്ത്യയുടെ പി.വി.സിന്ധു പുറത്ത്
ലോക ബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സ് പ്രാഥമിക റൗണ്ടില്‍ ഇന്ത്യയുടെ പി.വി.സിന്ധു പുറത്ത്. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിലും സിന്ധു പരാജയമേറ്റു വാങ്ങിയതോടെയാണ് പുറത്താകല്‍. ചൈനയുടെ ചെന്‍ യുഫെയോടാണ് സിന്ധു പരാജയപ്പെട്ടത്. സ്കോര്‍: 22-20, 16-21, 12-21 ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ജാപ്പനീസ് താരം അകാനെ യാമഗുച്ചിയോട് സിന്ധു പരാജയപ്പെട്ടിരുന്നു.
രണ്ടു വീതം ജയവുമായി യാമഗുച്ചിയും ചെന്‍ യുഫെയും സെമിഫൈനല്‍സില്‍ കടന്നു. ഇതോടെ മൂന്നാം മത്സരത്തില്‍ ജയിച്ചാലും നിലവിലെ ചാമ്പ്യനായ സിന്ധുവിന് മുന്നേറാന്‍ സാധിക്കില്ല. വെള്ളിയാഴ്ച നടക്കുന്ന ഗ്രൂപ്പിലെ മൂന്നാം മത്സരത്തില്‍ ചൈനയുടെ ഹെ ബിങ്ജിയയാണ് സിന്ധുവിന്റെ എതിരാളി.
https://www.facebook.com/Malayalivartha