ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ കേരളത്തിന് കിരീടം.... ആന്‍സി സോജന് നാലാം സ്വര്‍ണം
ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ കേരളം ഓവറോള്‍ ചാമ്പ്യന്മാര്. 273 പോയിന്റ് നേടിയാണ് കേരളം കിരീട നേട്ടം സ്വന്തമാക്കിയത്. 247 പോയിന്റോടെ മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്. സീനിയര്‍ വിഭാഗത്തില്‍ എട്ട് സ്വര്‍ണവും 6 വെള്ളിയും 10 വെങ്കലവും കേരളം നേടി. ഇന്ന് നടന്ന റിലേയില്‍ 2 സ്വര്‍ണവും 2 വെള്ളിയും കേരളത്തിന് ലഭിച്ചു.
പെണ്‍കുട്ടികളുടെ റിലേയില്‍ സ്വര്‍ണം നേടിയതോടെ കേരളത്തിന്റെ ആന്‍സി സോജന് നാലാം സ്വര്‍ണം
https://www.facebook.com/Malayalivartha