ദേശീയ സ്കൂള്‍ കായികമേള....ദേശീയ സ്കൂള്‍ അത്ലറ്റിക്സില് കേരളത്തിന് ഓവറോള്‍ കിരീടം
ദേശീയ സ്കൂള്‍ അത്ലറ്റിക്സില് കേരളത്തിന് ഓവറോള്‍ കിരീടം. സബ് ജൂനിയര്‍-ജൂനിയര്‍ വിഭാഗങ്ങളില്‍ ഏറെ പിന്നിലായിപ്പോയ കേരളം സീനിയര്‍ വിഭാഗത്തിലെ മിന്നും പ്രകടനത്തിന്റെ മികവിലാണ് കിരീടം സ്വന്തമാക്കിയത്. മൂന്നുവര്‍ഷം മുമ്പ് നിര്‍ത്തലാക്കിയ ഓവറോള്‍ ഇക്കുറി പുനരാരംഭിച്ചപ്പോള്‍ കേരളത്തെ വെല്ലാന്‍ ആരുമില്ലാതായി. തുടര്‍ച്ചയായി 20ാം തവണയാണ് കൗമാര കായികമേളയിലെ ഈ നേട്ടം. സബ്ജൂനിയര്, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി കേരളം 273 പോയന്റ് നേടിയപ്പോള്‍, രണ്ടാമതുള്ള മഹാരാഷ്ട്രക്ക് 247 പോയന്റാണുള്ളത്.
സീനിയര്‍ വിഭാഗം പെണ്‍കുട്ടികളില്‍ റിലേ ഉള്‍പ്പെടെ നാലു സ്വര്‍ണം നേടിയ കേരളത്തിന്റെ ആന്‍സി സോജന് മികച്ച താരമായി.
"
https://www.facebook.com/Malayalivartha