രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഹൈദരാബാദിനെതിരെ നാളെ നടക്കുന്ന മത്സരത്തില്‍ ഡല്‍ഹിക്കുവേണ്ടി ഇഷാന്ത് ശര്‍മയും ശിഖര്‍ ധവാനും കളിക്കും
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഹൈദരാബാദിനെതിരെ ഡിസംബര്‍ 25ന് നടക്കുന്ന മത്സരത്തില്‍ ഡല്‍ഹിക്കുവേണ്ടി ഇഷാന്ത് ശര്‍മയും ശിഖര്‍ ധവാനും കളിക്കും. ഇന്ത്യന്‍ മുഖ്യ സെലക്ടര്‍ എംഎസ്കെ പ്രസാദാണ് മത്സരത്തില്‍ ഇരുവരും കളിക്കുമെന്ന് അറിയിച്ചത്.തുടര്‍ച്ചയായ ദേശീയ മത്സരങ്ങളുടെ ക്ഷീണം മൂലം ഇഷാന്തിന് തുടക്ക മത്സരങ്ങളില്‍ വിശ്രമം അനുവദിക്കുകയായിരുന്നു.
എന്നാല്‍ വരാനിരിക്കുന്ന ന്യൂസീലന്‍ഡ് ടെസ്റ്റ് പരമ്ബര മുന്നില്‍ക്കണ്ടാണ് ഇഷാന്തിനോട് രഞ്ജി കളിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേ സമയം പരിക്കില്‍ വലയുന്ന ശിഖര്‍ ധവാന് ബാറ്റിങ്ങില്‍ താളം കണ്ടെത്താനാണ് ഈ അവസരം നല്‍കിയിരിക്കുന്നത്. സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റ് കളിക്കുന്നതിനിടെ പരിക്കേറ്റ് ധവാന് വിശ്രമത്തിലായിരുന്നു.പരിക്ക് ഭേദമായി തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ് ധവാന് ഇപ്പോള്‍.
https://www.facebook.com/Malayalivartha