മലേഷ്യന്‍ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ വനിത സിംഗിള്‍സില്‍ ഇന്ത്യയുടെ പി വി സിന്ധുവും, സൈനയും ക്വാര്‍ട്ടറില്‍
മലേഷ്യന്‍ മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ വനിത സിംഗിള്‍സില്‍ ഇന്ത്യയുടെ പി വി സിന്ധുവും, സൈനയും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ദക്ഷിണ കൊറിയക്കാരി അന് സെ യങ്ങിനെയാണ് സൈന തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജയം. ആദ്യ സെറ്റില്‍ മികച്ച മല്‍സരം നടത്തിയ അന് സെ യങ്ങിനെ മികച്ച പ്രകടനത്തിലൂടെയാണ് സൈന തോല്‍പ്പിച്ചത്. എന്നാല്‍ രണ്ടാം സെറ്റില്‍ സൈന അനായാസം ജയിച്ചു. സ്കോര്‍: 25-23, 21-12.
ജപ്പാന്റെ അയ ഒഹോരിയെയാണ് സിന്ധു തോല്‍പ്പിച്ചത്. വെറും മുപ്പത്തിനാല് മിനിറ്റ് നീണ്ട് നിന്ന മല്‍സരത്തില്‍ സിന്ധു അനായാസം ജയം സ്വന്തമാക്കി. രണ്ട് സീറ്റിലും സിന്ധുവിനായിരുന്നു ആധിപത്യം. സ്കോര്‍:21-10, 21-15
" a
https://www.facebook.com/Malayalivartha