രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ടെന്നീസ് താരം സാനിയ മിര്‍സ ലോക ടെന്നീസിലേക്ക് തിരികെയെത്തി
രണ്ട് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ ലോക ടെന്നീസിലേക്ക് തിരികെയെത്തി. ഹൊബാര്‍ട് ഇന്റര്‍നാഷണലില്‍ ഇറങ്ങിയ സാനിയ വിജയത്തോടെ തന്നെ ആണ് തിരിച്ചുവന്നത്. ഉക്രൈന് താരം നദിയ കിചെനോകുമായി സഖ്യം ചേര്‍ന്ന് ഇറങ്ങിയ സാനിയ ഒക്സാന - മിയു കറ്റോ സഖ്യത്തെ ആണ് പരാജയപ്പെടുത്തിയത്. 2-6 7-6(3) ധ103 എന്നായിരുന്നു സ്കോര്‍.ജയത്തോടെ സാനിയ സഖ്യം ക്വാര്‍ട്ടറിലേക്ക് എത്തി.
ഇനി യു എസ് എ സഖ്യമായ വജിയ കിംഗ് - ക്രിസ്റ്റിന കൂട്ടുകെട്ടിനെയാണ് നേരിടുക. ആറു ഗ്ലാന്സാം നേടിയിട്ടുള്ള താരമാണ് സാനിയ. മുമ്ബ് ഡബിള്‍സില്‍ ലോക ഒന്നാം നമ്ബറുമായിട്ടുണ്ട്.
https://www.facebook.com/Malayalivartha