ബംഗ്ലാദേശ് ടീമിന്റെ ബൗളിങ്ങ് മെച്ചപ്പെടുത്താന്‍ പുതിയ ബൗളിംഗ് പരിശീലകനെ നിയമിച്ചു
ബംഗ്ലാദേശ് ടീമിന്റെ ബൗളിങ്ങ് മെച്ചപ്പെടുത്താന്‍ പുതിയ ബൗളിംഗ് പരിശീലകനെ നിയമിച്ചു. മുന്‍ ദക്ഷിണാഫ്രിക്കന്‍ പരിശീലകന് ഓട്ടിസ് ഗിബ്സണെയാണ് പുതിയ പരിശീലകനായി നിയമിച്ചിരിക്കുന്നത്.
പാകിസ്ഥാനെതിരെ ആരംഭിക്കുന്ന മത്സരങ്ങളോടെയാണ് ഗിബ്സ് പരിശീലകനായി എത്തുന്നത്. രണ്ട് വര്‍ഷത്തെ കരാറിലാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിന്റെ കോച്ചായും ഇംഗ്ലണ്ടിന്റെ ബൗളിങ് പരിശീലകനായും ഗിബ്സ് പ്രവര്‍ത്തിച്ചിട്ടുണ്ട്. ജനുവരി 24ന് ആണ് പാകിസ്ഥാനെതിരെയുള്ള ആദ്യ മല്‍സരം.
"
https://www.facebook.com/Malayalivartha