പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ ചെല്‍സിക്കെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം
പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ ചെല്‍സിക്കെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് യുണൈറ്റഡ് വിജയം സ്വന്തമാക്കിയത്. മാര്‍ഷ്യലും. മാഗ്വയറുമാണ് ഗോളുകള്‍ നേടിയത്. ലീഗില്‍ ചെല്‍സി നാലാം സ്ഥാനത്തും, യുണൈറ്റഡ് ഏഴാം സ്ഥാനത്തുമാണ് ഉള്ളത്. മൂന്ന് പോയിന്റ് വ്യത്യാസമാണ് ഇരു ടീമുകളും തമ്മില്‍ ഉള്ളത്.
ആദ്യ പകുതിയുടെ അവസാനം നാല്‍പ്പത്തിയഞ്ചാം മിനിറ്റില്‍ ആണ് യുണൈറ്റഡ് ആദ്യ ഗോള്‍ നേടിയത്. പിന്നീട് രണ്ടാം പകുതിയില്‍ അറുപത്തിയാറാം മിനിറ്റില്‍ അവര്‍ രണ്ടാം ഗോളും നേടി ലീഡ് ഉയര്‍ത്തി. ചെല്‍സി മത്സരത്തില്‍ ഒരു ഗോള്‍ നേടിയെങ്കിലും റഫറി അത് നിഷേധിച്ചു.
"
https://www.facebook.com/Malayalivartha