ദുബായ് ഓപ്പണില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ലോക ഒന്നാം നമ്പര്‍ താരമായ നൊവാക് ജ്യോക്കോവിച്ച് ജര്‍മ്മന്‍ താരം ഫിലിപ്പിനെ തോല്‍പ്പിച്ചു
ദുബായ് ഓപ്പണില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ലോക ഒന്നാം നമ്ബര്‍ താരമായ നൊവാക് ജ്യോക്കോവിച്ച് ജര്‍മ്മന്‍ താരം ഫിലിപ്പിനെ തോല്‍പ്പിച്ചു. ജയത്തോടെ ജ്യോക്കോവിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ജ്യോക്കോവിച്ച് ജയം സ്വന്തമാക്കിയത്. ആദ്യ സെറ്റില്‍ ചെറിയ രീതിയില്‍ പൊരുതിയ ഫിലിപ്പിനെ രണ്ടാം റൗണ്ടില്‍ ഒരു പോയിന്റ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. തന്റെ അഞ്ചാം കിരീടം തേടിയാണ് ജ്യോക്കോവിച്ച് ദുബായ് ഓപ്പണില്‍ എത്തിയിരിക്കുന്നത്. ഈ വര്‍ഷം ഇതുവരെ പരാജയമറിയാതെയാണ് എത്തിയിരിക്കുന്നത്.
4 തവണ എതിരാളിയുടെ സര്‍വീസ് ബ്രൈക്ക് ചെയ്ത ജ്യോക്കോവിച്ച് അനായാസ ജയമാണ് നേടിയത്. റഷ്യന്‍ താരം കാരന് കാചനോവ് ആണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ താരത്തിന്റെ എതിരാളി.
https://www.facebook.com/Malayalivartha