ഐ.സി.സി. വനിതാ ട്വന്റി-20 ലോകകപ്പില്‍ മിന്നുന്ന പ്രകടനം കാഴ്ചവെക്കുന്ന ഷെഫാലി വര്‍മ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്
ഐ.സി.സി. വനിതാ ട്വന്റി-20 ലോകകപ്പില്‍ മിന്നുന്ന പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യയുടെ ഷെഫാലി വര്‍മ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. ബുധനാഴ്ച പുറത്തിറങ്ങിയ ട്വന്റി-20 ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ 761 പോയന്റോടെയാണ് 16-കാരിയുടെ മുന്നേറ്റം. ന്യൂസീലന്‍ഡിന്റെ സൂസി ബെയ്റ്റ്സാണ് രണ്ടാമത്. ലോകകപ്പിലെ മികച്ച പ്രകടനമാണ് ഷെഫാലിക്ക് തുണയായത്.
നാല് മത്സരങ്ങളിലായി 161 റണ്‍സ് ഇന്ത്യന്‍ ഓപ്പണര്‍ നേടിയത്. ട്വന്റി-20 ബാറ്റിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തുന്ന രണ്ടാമത്തെ മാത്രം ഇന്ത്യയ്ക്കാരിയാണ് ഷെഫാലി. നേരത്തെ മിതാലി രാജ് ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്.
ഓസ്ട്രേലിയയുടെ ബേത് മൂണി മൂന്നാം സ്ഥാനത്തുണ്ട്. ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ഥാന ആറാം സ്ഥാനത്തും ജെമീമ റോഡ്രിഗസ് ഒമ്പതാം സ്ഥാനത്തുമുണ്ട്.
https://www.facebook.com/Malayalivartha