ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി. സിന്ധു ക്വാര്‍ട്ടറില്‍
ഓള് ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി. സിന്ധു ക്വാര്‍ട്ടറില്‍. കൊറിയയുടെ സുംഗ് ജി ഹിയുനെ പരാജയപ്പെടുത്തിയാണ് ക്വാര്‍ട്ടറില്‍ കടന്നത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു വിജയം. സ്കോര്‍: 21-19, 21-15. എതിരാളിയെ 45 മിനിറ്റുകള്‍ക്കുള്ളില്‍ വീഴ്ത്താന്‍ ഏഴാം സീഡായ ഇന്ത്യന്‍ താരത്തിനു കഴിഞ്ഞു. അതേസമയം, പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ലക്ഷ്യസെന്‍ രണ്ടാം റൗണ്ടില്‍ പുറത്തായി. ഡെന്മാര്ക്കിന്റെ വിക്ടര്‍ അലക്സെന് ആണ് ലക്ഷ്യസെന്നിനെ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു തോല്‍വി. സ്കോര്‍: 17-21,18-21. ആദ്യ റൗണ്ടില്‍ത്തന്നെ സൈന നെഹ്വാള് പുറത്തായിരുന്നു.
ലോക മൂന്നാം നമ്പര്‍ താരമായ ജപ്പാന്റെ അകാനെ യാമഗുച്ചിയോടാണ് സൈന നേരിട്ടുള്ള ഗെയി മുകള്‍ക്ക് പരാജയപ്പെട്ടത്. 28 മിനിറ്റ് മാത്രം നീണ്ട മത്സരത്തില്‍ 11-21, 8-21നായിരുന്നു സൈനയുടെ തോല്‍വി.
"
https://www.facebook.com/Malayalivartha