ഫുട്ബോള്‍ ടീമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ആശ്വാസം.... ടീമിലെ ഒരു താരങ്ങള്‍ക്കും കൊറോണ ബാധയില്ലെന്ന് സ്ഥിരീകരിച്ചു
ഫുട്ബോള്‍ ടീമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ആശ്വാസം.... ടീമിലെ ഒരു താരങ്ങള്‍ക്കും കൊറോണ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. യുണൈറ്റഡിലെ എല്ലാ താരങ്ങള്‍ക്കും ഒഫീഷ്യല്‍സിനും കഴിഞ്ഞ ദിവസം കൊറോണ ടെസ്റ്റ് ചെയ്തിരുന്നു. അതേസമയം പരിശോധനാഫലം വന്നപ്പോഴാണ് ടീമിന് ആശ്വാസമായത്. എന്നാല്‍ യുണൈറ്റഡിന്റെ പരിശീലനം നിര്‍ത്തിവച്ചിരിക്കുകയാണ് ഇപ്പോള്‍.
താരങ്ങള്‍ വീട്ടില്‍നിന്നും ഫിറ്റ്നസ് പരിശീലനം നടത്താനാണ് ടീം മാനേജ്മെന്റ് പറഞ്ഞത്. പ്രീമിയര്‍ ലീഗിന്റെ മത്സരങ്ങളെല്ലാം ഏപ്രില്‍ നാല് വരെ നിര്‍ത്തിവച്ചിരിക്കുകയാണ്. ലീഗ് നിര്‍ത്തിവയ്ക്കാനുള്ള പ്രധാന കാരണം ആഴ്സണല്‍ പരിശീലകന് മൈക്കല്‍ അര്‍ട്ടേറ്റയ്ക്കും ചെല്‍സി താരം ക്വാലം ഒഡോയ്ക്കും വൈറസ് സ്ഥിരീകരിച്ചതാണ്.
"
https://www.facebook.com/Malayalivartha