ഒളിമ്പിക്സിന് പുതിയ തീയതി, പേര് പഴയത് തന്നെ!
കോവിഡ്-19 വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച ടോക്കിയോ ഒളിമ്പിക്സിന് പുതിയ തീയതി നിശ്ചയിച്ചു.
2021 ജൂലൈ 23-ന് ആരംഭിച്ച് ഓഗസ്റ്റ് എട്ടോട് കൂടി സമാപിക്കുന്ന നിലയിലാണ് പുതിയ തീയതി നിശ്ചയിച്ചിരിക്കുന്നത്.
നിരവധി രാജ്യങ്ങളും കായിക താരങ്ങളും എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തു വന്നതിനെ തുടര്‍ന്നാണ് ഒളിമ്പിക്സ് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.
ടോക്കിയോ ഒളിമ്പിക്സ് 2020 എന്ന പേരില്‍ തന്നെയാകും അടുത്തവര്‍ഷത്തെ ഒളിമ്പിക്സ് അറിയപ്പെടുക.
https://www.facebook.com/Malayalivartha