ഇന്ത്യയില്‍ നവംബറില്‍ നടക്കേണ്ടിയിരുന്ന അണ്ടര്‍-17 ലോകകപ്പ് മാറ്റി...
ഇന്ത്യയില്‍ നടക്കാനിരുന്ന അണ്ടര്‍-17 ലോകകപ്പ് മാറ്റി. നവംബറില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമന്റൊണ് കോവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് മാറ്റിയത്. കൊല്‍ക്കത്ത, ഗുവാഹത്തി, ഭുവനേശ്വര്‍, അഹമ്മദാബാദ്, നവി മുംബൈ എന്നീ സ്ഥലങ്ങളായിരുന്നു ലോകകപ്പിന്റെ വേദികള്‍. നവംബര്‍ രണ്ട് മുതല്‍ 21 വരെയാണ് ടൂര്‍ണമന്റെ് നടത്താന്‍ നിശ്ചയിച്ചിരുന്നത്.
16 ടീമുകളാണ് പങ്കെടുക്കുന്നത്. ഫിഫ കോണ്‍ഫഡറേഷന്‍ വര്‍ക്കിങ് ഗ്രൂപ്പാണ് ടൂര്‍ണമന്റെ് മാറ്റാന്‍ തീരുമാനിച്ചത്. അണ്ടര്‍ 20 വനിത ലോകകപ്പ് മാറ്റാനും ഫിഫ തീരുമാനിച്ചിട്ടുണ്ട്. പനാമ/കോസ്റ്റാറിക്ക എന്നീ സ്ഥലങ്ങളില്‍ നടക്കാനിരുന്ന ലോകകപ്പാണ് മാറ്റിയത്. ആഗസ്റ്റ്-സെപ്തംബര്‍ മാസങ്ങളിലാണ് അണ്ടര്‍ 20 ലോകകപ്പ് നടത്താന്‍ നിശ്ചയിച്ചിരുന്നത്.
"
https://www.facebook.com/Malayalivartha