കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച എന്‍ബിഎ ബാസ്ക്കറ്റ്ബോള്‍ മത്സരങ്ങള്‍ വീണ്ടും ആരംഭിക്കുന്നു
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച എന്‍ബിഎ ബാസ്ക്കറ്റ്ബോള്‍ മത്സരങ്ങള്‍ വീണ്ടും ആരംഭിക്കുന്നു. ജൂലൈ 31 ന് മത്സരങ്ങള്‍ ആരംഭിക്കുമെന്ന് നാഷണല്‍ ബാസ്ക്കറ്റ്ബോള്‍ അസോസിയേഷന് അറിയിച്ചു. ഫ്ളോറിഡയിലെ ഡിസ്നി വേള്‍ഡ് റിസോര്‍ട്ടിലാണ് മത്സരങ്ങള്‍. കാണികള്‍ക്ക് മത്സരവേദിയിലേക്ക് പ്രവേശനമില്ല.
അടച്ചിട്ട സ്റ്റേഡിയത്തിലാവും മത്സരം നടക്കുക. ടൂര്‍ണമെന്റില്‍ 22 ടീമുകളാണ് പങ്കെടുക്കുന്നത്. ഓരോ ടീമിനും എട്ട് മത്സരങ്ങള്‍ വീതമാണുള്ളത്.
"
https://www.facebook.com/Malayalivartha