രാജ്യത്തെ പ്രമുഖ സ്പ്രിന്റര്‍ ഹിമ ദാസിനെ ഖേല്‍ രത്നക്കായി നാമനിര്‍ദേശം ചെയ്ത് അസം സര്‍ക്കാര്‍
രാജ്യത്തെ പ്രമുഖ സ്പ്രിന്റര്‍ ഹിമ ദാസിനെ ഖേല്‍ രത്നക്കായി നാമനിര്‍ദേശം ചെയ്ത് അസം സര്‍ക്കാര്‍. ഈ വര്‍ഷത്തെ ഖേല്‍ രത്നക്ക് ശിപാര്‍ശ ചെയ്യപ്പെട്ടവരില്‍ ഏറ്റവും പ്രായം കുറഞ്ഞ കായിക താരമാണ് 20 വയസ്സുള്ള ഹിമ. അസമിലെ ധിംഗ് ഗ്രാമമാണ് ഹിമയുടെ സ്വദേശം. ഫിന്ലാന്ഡില് 2018ല്‍ നടന്ന അണ്ടര്‍ 20 ലോക ചാമ്ബ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ഇന്ത്യയുടെ ആദ്യ ട്രാക് അത്ലറ്റ് കൂടിയാണ് ഹിമ. 2018ല്‍ ഹിമ ദാസ് അണ്ടര്‍ 20 ലോക ചാമ്ബ്യന്‍ഷിപ്പില്‍ വിജയിച്ചിരുന്നു.
ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ കൂടിയായിരുന്നു ഹിമ ദാസ്. ജാവലിന്‍ താരം നീരജ് ചോപ്ര, വിനീഷ് പൊഗട്ട്, ടേബിള്‍ ടെന്നീസ് താരം മണിക ബത്ര, വനിതാ ഹോക്കി ക്യാപ്റ്റന്‍ റാണി രാംപാല്‍, ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ എന്നിവരാണ് ഈ വര്‍ഷത്തെ ഖേല്‍ രത്ന അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ടത്.
"
https://www.facebook.com/Malayalivartha