കോവിഡ് പ്രതിസന്ധിക്കു ശേഷം പുനഃരാരംഭിച്ച ഇറ്റാലിയന്‍ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ യുവെന്റസിന് ജയം
പ്രതിസന്ധിക്കു ശേഷം പുനഃരാരംഭിച്ച ഇറ്റാലിയന്‍ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ യുവെന്റസിന് ജയം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പൗളോ ഡിബാലയും സ്കോര്‍ ചെയ്ത മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് യുവെന്റസ് ബൊലോന്യയെ പരാജയപ്പെടുത്തി.
23-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് യുവെന്റസിനെ മുന്നിലെത്തിച്ചത്. ലീഗില്‍ താരത്തിന്റെ 22-ാം ഗോളായിരുന്നു ഇത്. 36-ാം മിനിറ്റില്‍ ഡിബാല രണ്ടാം ഗോളും നേടി.
ജയത്തോടെ കഴിഞ്ഞയാഴ്ച നടന്ന കോപ്പ ഇറ്റാലിയ ഫൈനലില്‍ നാപ്പോളിയോടേറ്റ തോല്‍വിയില്‍ നിന്ന് കരകയറാനും യുവെയ്ക്കായി. 27 മത്സരങ്ങളില്‍ നിന്ന് 66 പോയന്റുമായി യുവെ തന്നെയാണ് ലീഗില്‍ ഒന്നാമത്. 62 പോയന്റുമായി ലാസിയോ രണ്ടാമതുണ്ട്.
https://www.facebook.com/Malayalivartha