ഉസൈന്‍ ബോള്‍ട്ടിനു കോവിഡ്
ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവ് ഉസൈന്‍ ബോള്‍ട്ട് കോവിഡ് പോസിറ്റീവായി. 34-ാം ജന്മദിനം ആഘോഷിച്ചതിനു പിന്നാലെ വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണു ബോള്‍ട്ട് കോവിഡ് പോസിറ്റീവായത്.
റിപ്പോര്‍ട്ട് ലഭിച്ചതോടെ ജമൈക്കന്‍ താരം സ്വയം ഏകാന്തവാസത്തിലാണെന്നാണ് റിപ്പോര്‍ട്ട്.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ റഹീം സ്റ്റെര്‍ലിങ്, ബയേര്‍ ലെവര്ക്യൂസണ് വിങ്ങര്‍ ലിയോണ്‍ ബെയ്ലി അടക്കമുള്ളര്‍ ജന്മദിനാഘോഷത്തില് സംബന്ധിച്ചിരുന്നതായാണ് വിവരം.
വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ലും പരിപാടിയില്‍ സാന്നിധ്യമറിയിച്ചിരുന്നെന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha