ലാ ലിഗയില്‍ ഈ സീസണിലെ ആദ്യ വിജയവുമായി റയല്‍ മാഡ്രിഡ്
ലാ ലിഗയില്‍ ഈ സീസണിലെ ആദ്യ വിജയവുമായി റയല്‍ മാഡ്രിഡ്. എവേ മത്സരത്തില്‍ റയല്‍ ബെറ്റിസിനെ രണ്ടിനെതിരേ മൂന്നു ഗോളിനാണ് റയല്‍ മാഡ്രിഡ് തോല്‍പ്പിച്ചത്. ആദ്യ പകുതിയില്‍ പിന്നില്‍ നിന്ന ശേഷം പൊരുതിക്കയറുകയായിരുന്നു മാഡ്രിഡ്.
യുറുഗ്വായുടെ യുവതാരം ഫെഡറിക്കോ വാല്വെര്ഡേയിലൂടെ 14-ാം മിനിറ്റില്‍ റയല്‍ മാഡ്രിഡ് ലീഡെടുത്തു. എന്നാല്‍ രണ്ട് മിനിറ്റിനുള്ളില്‍ രണ്ട് ഗോളുകള്‍ നേടി റയല്‍ ബെറ്റിസ് മാഡ്രിഡിനെ ഞെട്ടിച്ചു. 35-ാം മിനിറ്റില്‍ എയ്സ മാന്‍ഡിയും 37-ാം മിനിറ്റില്‍ വില്ല്യം കാര്വാലോയുമാണ് ലക്ഷ്യം കണ്ടത്.എന്നാല്‍ 48-ാം മിനിറ്റില്‍ എമേഴ്സണ്‍ന്റെ സെല്‍ഫ് ഗോളിലൂടെ റയല്‍ മാഡ്രിഡ് തിരിച്ചടിച്ചു.
67-ാം മിനിറ്റില്‍ എമേഴ്സണ്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ റയല്‍ ബെറ്റിസ് പത്ത് പേരായി ചുരുങ്ങി. ഒടുവില്‍ 82-ാം മിനിറ്റില്‍ സെര്‍ജിയോ റാമോസിന്റെ പെനാല്‍റ്റിയിലൂടെ റയല്‍ വിജയഗോള്‍ നേടി.
"
https://www.facebook.com/Malayalivartha