തായ്ലന്ഡ് ഓപ്പണില്‍ ഇന്ത്യക്ക് നിരാശ; ഇന്ത്യയുടെ പി.വി. സിന്ധു ആദ്യ റൗണ്ടില്‍ പുറത്ത്
സീസണിലെ ആദ്യ ബാഡ്മിന്റണ്‍ ചാന്പ്യന്ഷിപ്പായ തായ്ലന്ഡ് ഓപ്പണില്‍ ഇന്ത്യക്ക് നിരാശ. വനിതാ സിംഗിള്‍സില്‍ ആറാം നന്പറായ ഇന്ത്യയുടെ പി.വി. സിന്ധു ആദ്യ റൗണ്ടില്‍ പുറത്ത്. ഡെന്മാര്ക്കിന്റെ മിയ ബ്ലിച്ഫെല്ഡിനോടാണ് സിന്ധു പരാജയപ്പെട്ടത്. സ്കോര്‍: 16-21, 26-24, 21-13.പുരുഷ സിംഗിള്‍സില്‍ ബി. സായ്പ്രണീത്, വനിതാ ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ - സിക്കി റെഡ്ഡി സഖ്യവും ആദ്യ റൗണ്ടില്‍ പുറത്തായി. അതേസമയം, മിക്സഡ് ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ - സാത്വിക്സായ് രാജ് സഖ്യം രണ്ടാം റൗണ്ടില്‍ കടന്നു.
https://www.facebook.com/Malayalivartha