ടൊയോട്ട തായ്ലന്ഡ് ഓപ്പണ്‍ ബാഡ്മിന്റൺ; ഇന്ത്യയുടെ പി.വി. സിന്ധുവും സമീര്‍ വെര്‍മയും ക്വാര്‍ട്ടറില്‍ പുറത്ത്
ടൊയോട്ട തായ്ലന്ഡ് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ സിംഗിള്‍സ് സാന്നിധ്യങ്ങളായ പി.വി. സിന്ധുവും സമീര്‍ വെര്‍മയും ക്വാര്‍ട്ടറില്‍ പുറത്ത്. പുരുഷ വിഭാഗം സിംഗിള്‍സില്‍ ലോക മൂന്നാം നന്പര് താരമായ ഡെന്മാര്ക്കിന്റെ ആന്ദ്രേസ് ആന്റോണ്സെന്നിനോടാണ് സമീര്‍ വെര്‍മ പരാജയപ്പെട്ട് പുത്തായത്. സ്കോര്‍: 21-12, 21-9.
വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ലോക ഏഴാം നന്പര് താരം പി.വി. സിന്ധു തായ്ലന്‍ഡിന്റെ റാറ്റ്ചനോക് ഇന്റാനോണിനോടാണ് പരാജയപ്പെട്ടത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു പരാജയം. സ്കോര്‍: 21-10, 21-12.
https://www.facebook.com/Malayalivartha