36ാം ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റിന്റെ രണ്ടാം ദിനത്തില്‍ കേരളത്തിന് രണ്ടു സ്വര്‍ണം....
36ാം ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റിന്റെ രണ്ടാം ദിനത്തില്‍ കേരളത്തിന് രണ്ടു സ്വര്‍ണം. പെണ്‍കുട്ടികളുടെ 10 കി.മീ നടത്തത്തില്‍ സൂര്യയും ഹൈ ജമ്പില്‍ മീര ഷിബുവുമാണ് കേരളത്തിനായി സ്വര്‍ണ മെഡല്‍ നേടിയത്.
മീറ്റിന്റെ ആദ്യ ദിനം കേരളം ഒരു സ്വര്‍ണവും രണ്ട് വെള്ളിയും നേടിയിരുന്നു. സീനിയര്‍ പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ ആന്‍സി സോജനാണ് സ്വര്‍ണം നേടിയത്.
അണ്ടര്‍ 16 പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ ഇ.എസ്. ശിവപ്രിയയും (5.45 മീറ്റര്‍), അണ്ടര്‍-14 ആണ്‍കുട്ടികളുടെ ബോള്‍ ത്രോയില്‍ പി.കെ. വിഷ്ണുവും (67.61 മീറ്റര്‍) വെള്ളി നേടി.
"
https://www.facebook.com/Malayalivartha