ദക്ഷിണമേഖലാ ജൂനിയർ അത്ലറ്റിക്സ്; കേരളത്തിന് രണ്ടാം സ്ഥാനം: തമിഴ്നാട് ജേതാക്കൾ
ദക്ഷിണമേഖലാ ജൂനിയർ അത്ലറ്റിക് മീറ്റിൽ കേരളത്തിന് രണ്ടാം സ്ഥാനം. തമിഴ്നാടാണ് കിരീട ജേതാക്കൾ. 35 സ്വർണ്ണമടക്കം 81 മെഡലുകൾ നേടിയാണ് തമിഴ്നാട് ജേതാക്കളായത്. കേരളം 28 സ്വർണ്ണം ഉൾപ്പെടെ 96 മെഡലുകളാണ് നേടിയത്.
ഇന്നലെ മാത്രം കേരളം പതിനൊന്ന് സ്വർണ്ണവും ഒൻപത് വെള്ളിയും ഏഴ് വെങ്കലവുമാണ് നേടിയത്. തുടർച്ചയായി മൂന്നാം പ്രാവശ്യമാണ് കേരളത്തെ പിന്തള്ളി തമിഴ്നാട് ജേതാക്കളാകുന്നത്.
https://www.facebook.com/Malayalivartha