സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി. സിന്ധു ഫൈനലില്‍; ഡെന്മാര്ക്കിന്റെ മിയ ബ്ലിച്ച്ഫെല്‍ഡിനെ കീഴടക്കിയത് നേരിട്ടുള്ള ഗെയിമുകള്‍ക്ക്
സ്വിസ് ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി. സിന്ധു ഫൈനലില്‍. ഡെന്മാര്ക്കിന്റെ മിയ ബ്ലിച്ച്ഫെല്‍ഡിനെ കീഴടക്കിയാണ് സിന്ധു കലാശപ്പോരിന് അര്‍ഹയായത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം. സ്കോര്‍: 22-20, 21-10.
തായ്ലന്ഡ് ഓപ്പണില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഡെന്മാര്ക്ക് താരത്തിനായിരുന്നു ജയം. 2019ല്‍ ലോക ചാന്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിച്ചതിനുശേഷം ഇതാദ്യമായാണ് സിന്ധു ഒരു ടൂര്‍ണമെന്റിന്റെ കിരീട പോരാട്ടത്തിനു യോഗ്യത നേടുന്നത്.
https://www.facebook.com/Malayalivartha