Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

ഇന്ത്യയുടെ പി.വി.സിന്ധു ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍...

20 MARCH 2021 10:51 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ പി.വി.സിന്ധു ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാന്റെ അകനെ യമഗുച്ചിയെയാണ് സിന്ധു ക്വാര്‍ട്ടര്‍ഫൈനലില്‍ തോല്‍പിച്ചത്.

സ്‌കോര്‍: 16-21, 21-16, 21-19. വാശിയേറിയ ക്വാര്‍ട്ടര്‍പോരാട്ടം ഒരു മണിക്കൂറും പതിനാറ് മിനിറ്റും നീണ്ടുനിന്നു. യമാഗുച്ചിയോട് തുടര്‍ച്ചയായി മൂന്ന് തവണ തോറ്റ ശേഷമാണ് സിന്ധു ഒരു ജയം സ്വന്തമാക്കുന്നത്.



മുന്‍ ലോക ചാമ്പ്യന്‍ കൂടിയായ സിന്ധു ഇത് രണ്ടാം തവണയാണ് ഓള്‍ ഇംഗ്ലണ്ടിന്റെ സെമിയില്‍ പ്രവേശിക്കുന്നത്. സെമിയില്‍ 2016ലെ ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവായ തായ്ലന്‍ഡിന്റെ പോണ്‍പാവീ ചോചുവോങ്ങാണ് സിന്ധുവിന്റെ എതിരാളി

അതേസമയം ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് പി.വി. സിന്ധു എന്ന പുസര്‍ല വെങ്കട്ട സിന്ധു 2019 ഓഗസ്റ്റ് 25 നു സ്വിറ്റ്‌സര്‍ലണ്ടിലെ ബാസിലില്‍ നടന്ന ഫൈനലില്‍ മൂന്നാം സീഡ് ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് (217, 217) മറികടന്നാണ് സിന്ധു ചരിത്രം കുറിച്ച് ലോക ചാമ്പ്യന്‍ ആയത് 2017 ലും 2018 ലും ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു .

 

2013 ല്‍ തന്നെ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സിംഗിള്‍സ് വെങ്കലം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായിക്കൊണ്ട് പി.വി. സിന്ധു തന്റെ കരിയറിലെ എറ്റവും മികച്ച നേട്ടം കുറിച്ചിരുന്നു

.2016 ആഗസ്റ്റ് 18 ന് റിയോ ഒളിമ്പിക്‌സ് 2016 സെമിഫൈനലില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെ പരാജയപ്പെടുത്തി ഒളിമ്പിക്‌സ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരമായി സിന്ധു മാറി. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരവും രണ്ടുതവണ ലോക ചാമ്പ്യനും ആയ സ്പെയ്നിന്റെ കരോലിന മാരിനോട് പരാജയപ്പെട്ടു എങ്കിലും വെള്ളി മെഡല്‍ നേടി ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യത്തെ ഇന്ത്യന്‍ വനിത താരമായി സിന്ധു മാറി

 



.2017 ഏപ്രില്‍ 2ന് സിന്ധു കരിയറിലെ മികച്ച റാങ്കിങ് ആയ ലോക രണ്ടാം നമ്പര്‍ താരമായി , നിലവില്‍ അഞ്ചാം റാങ്കില്‍ ആണ്. പ്രശസ്ത ബാഡ്മിന്റണ്‍ താരമായിരുന്ന പുല്ലേല ഗോപീചന്ദ് ആണ് സിന്ധുവിന്റെ പരിശീലകന്‍.സൈനാ നേവാളിന് ശേഷം ലോക റാങ്കിംഗില്‍ മുന്നിട്ട് നില്‍ക്കുന്ന ഇന്ത്യന്‍ കളിക്കാരി ആണ് സിന്ധു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (1 hour ago)

ആള്‍താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ 5 വയസ്സുകാരന്റെ മൃതദേഹം  (3 hours ago)

ബിജു മേനോന്‍ ചിത്രം അവറാച്ചന്‍ ആന്‍ഡ് സണ്‍സ് ഒക്ടോബര്‍ 2 ന് തിയേറ്ററുകളില്‍  (3 hours ago)

ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി  (4 hours ago)

വാഹന പരിശോധനയ്ക്കിടെ കെഎസ്ഇബി ലൈന്‍മാന്‍ പൊലീസിനെ ആക്രമിച്ചു  (4 hours ago)

ഹിമാലയന്‍ മഞ്ഞുമലകള്‍ വേഗത്തില്‍ ഉരുകുന്നുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകര്‍  (4 hours ago)

നടനും മുന്‍മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാറിന്റെയും മുന്‍ഭാര്യ ഡോ. യാമിനി തങ്കച്ചിയുടെയും മൂത്ത മകന്‍ ആദിത്യ കൃഷ്ണന്‍ തമ്പിയുടെ വിവാഹചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ വൈറലാകുന്നത്  (5 hours ago)

ഡല്‍ഹി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എബിവിപിക്ക് വിജയം  (5 hours ago)

മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പരിഹാസവുമായി ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ  (5 hours ago)

പോയി ചാവ്! സഹോദരിയെ വെട്ടിക്കൊന്ന അളിയന്റെ തലവെട്ടി സഹോദരൻ..! ' ഞാൻ കൊന്നു സാറേ..!'"  (5 hours ago)

"മകളുടെ തലവെട്ടി ഫ്രിഡ്ജിൽ; തൊട്ടടുത്ത മുറിയിൽ തൂങ്ങി അച്ഛൻ..! ചോക്ലേറ്റിനിടയിൽ മകളുടെ തല, ആ കുറിപ്പും  (5 hours ago)

അഹാന കൃഷ്ണയുടെ കല്യാണത്തില്‍ അതീവ സുന്ദരിയായി മമിത ബൈജുവും  (5 hours ago)

എടാ നീയെന്റെ അമ്മയെ..! അമ്മയുടെ കണ്മുന്നിൽ മകനെ കത്തിച്ചുകൊന്ന് കൂട്ടുകാരൻ, പിന്നാലെ മരണം..! നിലവിളിച്ച് ഭാര്യ  (5 hours ago)

കേസ് എടുക്കടോ, ഉടൻ സമയവും തീയതിയും നിശ്ചയിച്ചു.!പിണറായിയും വീണയും ഒരേ വിലങ്ങിൽ...!  (6 hours ago)

"അയ്യോ, മോനേ ഇത് എങ്ങനെ സഹിക്കും..! നടുപൊട്ടി, നട്ടെല്ല് തവിടുപൊടിയായി! മനോജിന്റെ മരണം..."  (6 hours ago)

Malayali Vartha Recommends