രാജസ്ഥാന് റോയല്‍സിന്റെ ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചറിന് ഐപിഎല്ലിന്റെ ആദ്യ പകുതി നഷ്ടമായേക്കും
പരിക്കിന്റെ പിടിയിലായ രാജസ്ഥാന് റോയല്‍സിന്റെ ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചറിന് ഐപിഎല്ലിന്റെ ആദ്യ പകുതി നഷ്ടമായേക്കും. കൈമുട്ടിനേറ്റ പരിക്ക് കണക്കിലെടുത്ത് ആര്‍ച്ചറിന് ഇസിബി (ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്) നാട്ടിലേക്ക് അയക്കും.
ഇന്ത്യയ്ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്ക് ശേഷം ആര്‍ച്ചറിനെ നാട്ടിലേക്ക് അയക്കാനാണ് ഇംഗ്ലീഷ് ബോര്‍ഡ് തീരുമാനിച്ചിരുന്നത്.
ശനിയാഴ്ച പരമ്പരയിലെ അവസാന മത്സരവും കഴിഞ്ഞതോടെ ഈ ആഴ്ച താരം ഇംഗ്ലണ്ടിലേക്ക് മടങ്ങും. മാര്‍ച്ച് 23ന് തുടങ്ങുന്ന മൂന്ന് മത്സര ഏകദിന പരമ്പരയ്ക്ക് താരം ഉണ്ടാകില്ല.
ഇസിബി മെഡിക്കല്‍ സംഘം കൂടുതല്‍ പരിശോധനകള്‍ നടത്തിയ ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക. ഇംഗ്ലണ്ടിനായി മൂന്ന് ഫോര്‍മാറ്റുകളിലും കളിക്കുന്ന താരമാണ് ആര്‍ച്ചര്‍. ഏപ്രില്‍ ഒന്‍പതിനാണ് ഐപിഎല്‍ തുടങ്ങുന്നത്.
"
https://www.facebook.com/Malayalivartha