'ഇന്ത്യ എനിക്ക് രണ്ടാം വീട്'; ഇന്ത്യക്ക് സഹായ ഹസ്തവുമായി ആസ്ട്രേലിയന്‍ ക്രിക്കറ്റര്‍ ബ്രറ്റ് ലീ
കോവിഡ് രണ്ടാം തരംഗത്തില്‍ രൂക്ഷമായ പ്രതിസന്ധിയനുഭവിക്കുന്ന ഇന്ത്യക്ക് സഹായ ഹസ്തവുമായി ആസ്ട്രേലിയന്‍ ക്രിക്കറ്റര്‍ ബ്രറ്റ് ലീ. ഒരു ബിറ്റ്കോയിന് (ഇന്ത്യന്‍ രൂപയില്‍ ഏകദേശം 40 ലക്ഷം) രൂപയാണ് ലീ സംഭാവന നല്‍കിയത്. ഇന്ത്യയിലെ ആശുപ്രത്രികള്‍ക്ക് ഓക്സിജന്‍ സ്വന്തമാക്കാനാണ് സംഭാവനയെന്ന് ബ്രറ്റ് ലീ അറിയിച്ചു.
ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ആസ്ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സ് 37 ലക്ഷം രൂപ സഹായം നല്‍കിയതിന്റെ ചുവടുപിടിച്ചാണ് ലീയും രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യ തനിക്ക് രണ്ടാം വീടുപോലെയാണെന്നും കളിക്കുന്ന സമയത്തും വിരമിച്ച ശേഷവും ഇന്ത്യയില്‍ നിന്ന് നിറയെ സ്നേഹം കിട്ടിയിട്ടുണ്ടെന്നും ലീ പ്രതികരിച്ചു. എല്ലാവരും ഒന്നിച്ചുനില്‍ക്കേണ്ട സമയമാണെന്നും മറ്റുള്ളവര്‍ക്കായി കഴിയുന്നത് ചെയ്യണമെന്നും ലീ പറഞ്ഞു. കോവിഡ് പോരാട്ടത്തില്‍ മുന്‍നിരയിലുള്ള പോരാളികള്‍ക്ക് നന്ദിയര്‍പ്പിക്കുന്നതായും ലീ അറിയിച്ചു.
https://www.facebook.com/Malayalivartha