യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയുടെ ആദ്യ പാദത്തില്‍ പിഎസ്ജിയെ കീഴടക്കി മാഞ്ചസ്റ്റര്‍ സിറ്റി
യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിയുടെ ആദ്യ പാദത്തില്‍ പിഎസ്ജിയെ കീഴടക്കി മാഞ്ചസ്റ്റര്‍ സിറ്റി. പാരീസില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സിറ്റി വിജയിച്ചത്. ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമായിരുന്നു സിറ്റിയുടെ തിരിച്ചടി.
മാര്‍ക്കിനസ് പതിനഞ്ചാം മിനിറ്റില്‍ നേടിയ ഗോളില്‍ പിഎസ്ജിയാണ് ആദ്യം ലീഡെടുത്തത്. 64-ാം മിനിറ്റില്‍ തകര്‍പ്പന്‍ ഗോളിലൂടെ കെവിന് ഡിബ്രുയിന് സിറ്റിക്ക് സമനില സമ്മാനിച്ചു. 71-ാം മിനിറ്റില്‍ റിയാദ് മെഹ്റസിന്റെ ഒരു ഫ്രീകിക്കാണ് പാരീസില്‍ സിറ്റിയെ മുന്നില്‍ എത്തിച്ചത്.
സമനില ഗോള്‍ നേടാന്‍ ശ്രമിക്കുന്നതിനിടയില്‍ പിഎസ്ജിക്ക് അവരുടെ മധ്യനിര താരം ഇദ്രിസ ഗയെയും നഷ്ടമായി. ഗുണ്ടകനെ ഫൗള്‍ ചെയ്തതിനായിരുന്നു 71-ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് പിറന്നത്. ഇതോടെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് കാര്യങ്ങള്‍ എളുപ്പമായി.
രണ്ടാം പാദ സെമി പോരാട്ടം മേയ് അഞ്ചിന് സിറ്റിയുടെ തട്ടകത്തില്‍ നടക്കും.
"
https://www.facebook.com/Malayalivartha