ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവിന് മാഡ്രിഡ് ഓപ്പണ്‍ കിരീടം...
ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവിന് മാഡ്രിഡ് ഓപ്പണ്‍ കിരീടം. ഫൈനലില്‍ ഇറ്റാലിയന്‍ താരം മാറ്റിയോ ബെര്ട്ടിനിയെ പരാജയപ്പെടുത്തിയാണ് സ്വരേവ് കിരീടം സ്വന്തമാക്കിയത്.
ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു വിജയം. ആദ്യ സെറ്റ് ടൈബ്രേക്കറില്‍ നഷ്ടപ്പെട്ട സ്വരേവ് രണ്ടും മൂന്നും സെറ്റുകള്‍ സ്വന്തമാക്കി കിരീടം ഉറപ്പിച്ചു.
സ്കോര്‍:67 (810) 64 63. ഡൊമിനിക് തീം, റാഫേല്‍ നദാല്‍ എന്നിവരെ വീഴ്ത്തിയാണ് സ്വരേവ് ഫൈനലില്‍ കടന്നത്. രണ്ടാം തവണയാണ് മാഡ്രിഡില്‍ സ്വരേവ് കിരീടം ഉയര്‍ത്തുന്നത്.
https://www.facebook.com/Malayalivartha