നൊവാക്ക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തി റാഫേല്‍ നദാലിന് ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നിസ് കിരീടം
നിലവിലെ ലോക ഒന്നാം നമ്ബര്‍ താരം നൊവാക്ക് ജോക്കോവിച്ചിനെ തോല്‍പ്പിച്ച് സ്പാനിഷ് താരം റാഫേല്‍ നദാല്‍ ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നിസ് കിരീടം സ്വന്തമാക്കി. സൂപ്പര്‍ താരങ്ങള്‍ തമ്മില്‍ നടന്ന പോരാട്ടത്തില്‍ 7-5,1-6,6-3 എന്ന സ്കോറിനായിരുന്നു നദാലിന്റെ ജയം. ഇരുവരും തമ്മിലുള്ള 57-ാമത്തെ മത്സരമായിരുന്നു ഇത്. അതില്‍ നദാലിന്റെ 28-ാമത്തെ വിജയവും.ഇതോടെ നൊവാക്കിന്റെ 36 എ.ടി.പി കിരീടങ്ങളെന്ന റെക്കാഡിനൊപ്പമെത്താനും നദാലിന് കഴിഞ്ഞു.
https://www.facebook.com/Malayalivartha