ടോക്യോ ഒളിമ്പിക്സ്; നീന്തലില്‍ മലയാളി താരം സജന് പ്രകാശ് പുറത്ത്
നീന്തലില്‍ മലയാളി താരം സജന് പ്രകാശ് പുറത്ത്. 100 മീറ്റര്‍ ബട്ടര്‍ഫ്ലൈ വിഭാഗത്തിലാണ് സജന് മത്സരിച്ചത്. ഹീറ്റ്സില്‍ രണ്ടാമതായി ഫിനിഷ് ചെയ്തുവെങ്കിലും സജന് സെമിയിലേക്ക് യോഗ്യത നേടാനായില്ല. എട്ട് ഹീറ്റ്സുകളിലായി ആദ്യ 16 സ്ഥാനങ്ങളിലെത്തിയവരാണ് സെമിയിലെത്തിയത്. 53.45 സെക്കന്‍ഡിലാണ് സജന് മത്സരം പൂര്‍ത്തിയാക്കിയത്. ഖാനയുടെ അബേയ്ക്കു ജാക്സണാണ് ഒന്നാമതെ ത്തിയത്. നേരത്തെ 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ വിഭാഗത്തില്‍ സജന് നാലാമതായാണ് ഫിനിഷ് ചെയ്തത്.
https://www.facebook.com/Malayalivartha