ഗോള്‍ഡന്‍ സ്ലാം സ്വപ്നം പൊലിഞ്ഞു; ഒളിമ്പിക്സ് ടെന്നീസില്‍ സെര്‍ബിയയുടെ നൊവാക്ക് ജോക്കോവിച്ച് പുറത്ത്
ഒളിന്പിക്സ് ടെന്നീസില്‍ സെര്‍ബിയയുടെ നൊവാക്ക് ജോക്കോവിച്ച് പുറത്ത്. സെമിയില്‍ ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവിനോട് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു ജോക്കോവിച്ചിന്റെ തോല്‍വി. ഇതോടെ ഒളിന്പിക്സ് സ്വര്‍ണം കൂടി നേടി കരിയറില്‍ ഗോള്‍ഡന്‍ സ്ലാം സ്വന്തമാക്കാമെന്ന ജോക്കോവിച്ചിന്റെ സ്വപ്നം പൊലിഞ്ഞു. സ്കോര്‍ 1-6, 6-3, 6-1.
ആദ്യ സെറ്റ് സ്വരേവിന് അനായാസം (6-1) വീഴ്ത്തിയ ജോക്കോവിച്ചിന് അടുത്ത രണ്ട് സെറ്റും പിഴച്ചു. രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ ഒപ്പത്തിനൊപ്പം നിന്ന ജോക്കോവിച്ച് പിന്നീട് തുടര്‍ച്ചയായി ഏഴ് ഗെയിമുകള്‍ നഷ്ടമാക്കി തോല്‍വിയിലേക്ക് വഴുതി വീണു. കാരന് കച്ചനോവ് ആണ് ഫൈനല്‍ പോരാട്ടത്തില്‍ സ്വരേവിന്റെ എതിരാളി. വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ പാബ്ലോ കരേനോ ബുസ്തയെ ജോക്കോവിച്ച് നേരിടും.
നാല് ഗ്രാന്സ്ലാം കിരീടങ്ങളും ഒളിന്പിക് സ്വര്‍ണവും നേടി ഗോള്‍ഡന്‍ സ്ലാം സ്വന്തമാക്കുന്ന ടെന്നീസ് ചരിത്രത്തിലെ ഏക പുരുഷ താരമാവാനുള്ള അവസരമാണ് ജോക്കോ സെമിയില്‍ കൈവിട്ടത്. വനിതാ താരങ്ങളില്‍ 1988ല്‍ സ്റ്റെഫി ഗ്രാഫ് മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.
https://www.facebook.com/Malayalivartha