സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ ഇന്നും വര്‍ദ്ധനവ്, ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു
പെട്രോളിന് ഇന്നും വില കൂടി. സംസ്ഥാനത്ത് 11 പൈസയാണ് ഇന്ന് പെട്രോളിന് വര്‍ധിച്ചത്. അതേസമയം ഡീസല്‍ വിലയില്‍ ഇന്നും മാറ്റമില്ല. ഇത് മൂന്നാം ദിവസമാണ് ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നത്. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 85.69 രൂപയും ഡീസലിന് 79.07 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 84.20 രൂപയും ഡീസലിന് 77.57 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 84.57 രൂപയും ഡീസലിന് 77.93 രൂപയുമാണ് വില.
ഡല്‍ഹിയില്‍ പെട്രോളിന് 82.32 രൂപയും ഡീസലിന് 73.87 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന് 89.69 രൂപയും ഡീസലിന് 78.42 രൂപയുമാണ് വില.
"
https://www.facebook.com/Malayalivartha