രാജ്യത്ത് ഇന്ധന വിലദിനം പ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിലയില്‍ ഏകീകരണം കൊണ്ടുവരാന്‍ വടക്കന്‍ സംസ്ഥാനങ്ങളുടെ ശ്രമം
രാജ്യത്ത് ഇന്ധന വിലദിനം പ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിലയില്‍ ഏകീകരണം കൊണ്ടുവരാന്‍ വടക്കന്‍ സംസ്ഥാനങ്ങളുടെ ശ്രമം. അഞ്ചു സംസ്ഥാനങ്ങളും ചണ്ഡീഗഡ് കേന്ദ്ര ഭരണ പ്രദേശവുമാണ് ഇന്ധന വില ഏകീകരിക്കാന്‍ തീരുമാനിച്ചത്. ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഉത്തര്‍ പ്രദേശ്, ന്യൂഡല്‍ഹി എന്നീ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡീഗഡുമാണ് വില ഏകീകരണത്തിന് തീരുമാനമെടുത്തത്.
ബി.ജെ.പി, കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി എന്നീ പാര്‍ട്ടികളാണ് ഈ സംസ്ഥാനങ്ങള്‍ ഭരിക്കുന്നത്. ഹരിയാന ധനകാര്യ മന്ത്രി ക്യാപ്റ്റന്‍ അഭിമന്യുവാണ് ഇതിനു മുന്‍കൈയെടുത്തത്. &ിയുെ;മന്ത്രി ക്യാപ്റ്റന്‍ അഭിമന്യുവിന്റെ നേതൃത്വത്തില്‍ ചണ്ഡീഗഡില്‍ വടക്കന്‍ സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.
അടുത്ത 15 ദിവസത്തിനുള്ളില്‍ വീണ്ടും യോഗം ചേരാനും വിവിധ സംസ്ഥാനങ്ങളുടെ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha