ഇപിഎഫില്‍ പതിനൊന്നുമാസത്തിനിടയ്ക്ക് അംഗമായത് 1.2 കോടി പേര്, കൂടുതല്‍ പേരും 22 നും 25 നും മധ്യേ പ്രായമുള്ളവര്‍
2017 സെപ്റ്റംബറിനും 2018 ജൂലായ്ക്കുമിടയില്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ അംഗങ്ങളായത് 1.2 കോടി പേര്. 22നും 25നും മധ്യേ പ്രായമുള്ളവരാണ് കൂടുതലും. 31.36 ലക്ഷം പേര് ഈകാലയളവില്‍ എന്‍പിഎസില്‍ വരിക്കാരായത് 6.48 ലക്ഷം പേര് മാത്രം.
18നും 21നും മധ്യേ പ്രായമുള്ള 29 ലക്ഷം പേരാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ അംഗങ്ങളായത്. 21.86 ലക്ഷം പേരുമാണ് 35 വയസ്സിനുമുകളില്‍ അംഗങ്ങളായത്. 14 ലക്ഷത്തിലേറെ പേര് മുടങ്ങിയ വിഹിതം വീണ്ടും അടയ്ക്കാന്‍ തുടങ്ങിയതായും സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നിരുന്നാലും നിലവില്‍ 72 ലക്ഷം അക്കൗണ്ടുകള്‍ നിര്‍ജ്ജീവമാണ്.
https://www.facebook.com/Malayalivartha