ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്, സംസ്ഥാനത്ത് പെട്രോളിന് ഒമ്പത് പൈസയും ഡീസലിന് 15 പൈസയും വര്‍ദ്ധിച്ചു
രാജ്യത്ത് ഇന്നും ഇന്ധന വില വര്‍ധിച്ചു. സംസ്ഥാനത്ത് പെട്രോളിന് ഒമ്പത് പൈസയും ഡീസലിന് 15 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 85.36 രൂപയായി. ഡീസലിന്റെ വില 78.51 രൂപയായും കൂടി.തിരുവനന്തപുരത്ത് പെട്രോള്‍ വില 86.88 രൂപയായി. ഡീസല്‍ വില 80 രൂപ കടന്നു.
തലസ്ഥാനത്ത് ഒരു ലിറ്റര്‍ ഡീസലിന്റെ ഇന്നത്തെ വില 80.03 രൂപയാണ്. കോഴിക്കോട് പെട്രോളിനും ഡീസലിനും യഥാക്രമം 85.74ഉം 78.88ഉം രൂപയാണ് വില. രാജ്യതലസ്ഥാനത്ത് പെട്രോളിന് ഒന്‍പത് പൈസ വര്‍ധിച്ച് 83.49 രൂപയും ഡീലിന് 16 പൈസ വര്‍ധിച്ച് 74.79 രൂപയുമായി. വാണിജ്യതലസ്ഥാനമായ മുംബൈയില്‍ പെട്രോള്‍ വില 91 ലേക്ക് അടുക്കുകയാണ്. ഇന്ന് പെട്രോള്‍ ലിറ്ററിന് ഒന്‍പത് പൈസ വര്‍ധിച്ച് 90.84 രൂപയിലെത്തി. ഡീസലിന് 17 പൈസ വര്‍ധിച്ച് 79.40 രൂപയായി.
https://www.facebook.com/Malayalivartha