Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആഭ്യന്തര സര്‍വിസിന് നിരക്ക് കുറഞ്ഞ 'റെഡ് ഐ' വിമാനവുമായി എയര്‍ ഇന്ത്യ

28 OCTOBER 2018 11:03 AM IST
മലയാളി വാര്‍ത്ത

ആഭ്യന്തര സര്‍വിസിന് നിരക്ക് കുറഞ്ഞ 'റെഡ് ഐ' വിമാനവുമായി എയര്‍ ഇന്ത്യ. നവംബര്‍ അവസാനം സര്‍വിസ് ആരംഭിക്കും. രാത്രി വൈകി പുറപ്പെടുന്ന വിധമാണ് റെഡ് ഐ വിമാനങ്ങളുടെ സര്‍വിസ്. സാധാരണ സമയത്തെ വിമാന നിരക്കിനെക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇതില്‍ യാത്ര ചെയ്യാനാകും.

അമേരിക്കയിലും യൂറോപ്പിലും നിരക്ക് കുറഞ്ഞ ഇത്തരം സര്‍വിസുകള്‍ വ്യാപകമാണ്. ഈ മാതൃകയാണ് രാജ്യത്തും നടപ്പാക്കുന്നതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. ഡല്‍ഹി ഗോവ ഡല്‍ഹി, ഡല്‍ഹി കോയമ്പത്തൂര്‍ ഡല്‍ഹി, ബംഗളൂരു അഹ്മദാബാദ് ബംഗളൂരു റൂട്ടുകളില്‍ നവംബര്‍ 30ന് റെഡ് ഐ സര്‍വിസുകള്‍ തുടങ്ങും. എ.ഐ 883 വിമാനം ഡല്‍ഹിയില്‍നിന്ന് രാത്രി 10ന് പുറപ്പെട്ട് 12.35ന് ഗോവയില്‍ എത്തും. തിരിച്ച് എ.ഐ 884 വിമാനം പുലര്‍ച്ച 1.15ന് പുറപ്പെട്ട് 3.40ന് ഡല്‍ഹിയിലെത്തും. എ.ഐ 547 വിമാനം ഡല്‍ഹിയില്‍നിന്ന് 9.15ന് പുറപ്പെട്ട് 12.30ന് കോയമ്പത്തൂരിലെത്തും. തിരിച്ച് എ.ഐ 548 വിമാനം കോയമ്പത്തൂരില്‍ നിന്ന് പുലര്‍ച്ചക്ക് ഒന്നിന് പുറപ്പെട്ട് നാലിന് ഡല്‍ഹിയിലെത്തും.

എ.ഐ 589 വിമാനം ബംഗളൂരുവില്‍നിന്ന് രാത്രി 12.30ന് പുറപ്പെട്ട് 2.35ന് അഹ്മദാബാദില്‍ എത്തും. തിരിച്ച് എ.ഐ 590 വിമാനം അഹ്മദാബാദില്‍നിന്ന് പുലര്‍ച്ച 3.05ന് പുറപ്പെട്ട് 5.25ന് ബംഗളൂരുവിലെത്തും. നിരക്കു കുറഞ്ഞ രാത്രി സര്‍വിസ് ഉപയോഗപ്പെടുത്തി യാത്രക്കാര്‍ക്ക് ഹോട്ടല്‍ താമസവും ട്രാഫിക് കുരുക്കും ഒഴിവാക്കാനാകുമെന്ന് എയര്‍ ഇന്ത്യ വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ റെയിൽവെ രംഗത്ത് വിപ്ലകരമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ റഷ്യൻ അത്യാധുനിക അതിവേഗ ട്രെയിനുകൾ എത്തുന്നു  (1 hour ago)

താരമായി ഷെഫാലി വര്‍മ... ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായ താരം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും നേടി  (1 hour ago)

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി  (2 hours ago)

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും  (2 hours ago)

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു  (2 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം  (3 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്....  (3 hours ago)

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....  (3 hours ago)

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (4 hours ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (4 hours ago)

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (4 hours ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (5 hours ago)

മൂന്ന് ദിവസം കൊടുംമഴ മൂന്ന് ജില്ലകളിൽ..! ഏത് നിമിഷവും മാറിമറിയാം... കത്തുന്നു..!"ഈ ALERT  (5 hours ago)

Malayali Vartha Recommends