പാചകവാതക സിലിണ്ടറിന് വീണ്ടും 60 രൂപ വര്‍ദ്ധിപ്പിച്ചേക്കും
നവംബര്‍ ഒന്നുമുതല്‍ പാചകവാതകത്തിന്റെ വില വീണ്ടും 60 രൂപ വര്‍ദ്ധിപ്പിച്ചേക്കും. കഴിഞ്ഞ മാസം ഇതേ കാലയളവില്‍ 60 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. ഇങ്ങനെയെക്കില് തുടര്‍ച്ചയായ രണ്ടാം തവണയാണ് സിലിണ്ടര്‍ വില വര്‍ദ്ധിപ്പിക്കുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി ഗണ്യമായ വര്‍ദ്ധനയാണ് പാചകവാതകത്തിന് വരുത്തുന്നത്. വര്‍ധിപ്പിക്കുന്ന വിലയില്‍ രണ്ടുരൂപ കുറച്ച് ബാക്കി തുക സബ്സിഡിയായി ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കും.
പെട്രോള്‍, ഡീസല്‍ വിലകള്‍ കഴിഞ്ഞ 12 ദിവസം തുടര്‍ച്ചയായി കുറവ് വരുത്തിയെങ്കിലും എല്‍പിജി വിലയില്‍ ഉടനേ കുറവുണ്ടാകില്ലന്നാണ് സൂചന. എല്ലാ മാസവും ഒന്നാം തീയതിയാണ് പാചകവാതകവിലയില്‍ മാറ്റം വരുത്തുന്നത്. ഈ മാസം ഒന്നിന് 60 രൂപ വര്‍ധിപ്പിച്ചിരുന്നു. സിലിണ്ടര്‍ ലഭിക്കാന്‍ 869.5 രൂപ നല്‍കണം. ഇതില്‍ 362.5 രൂപ തിരിച്ചുകിട്ടും. ബാക്കി 507 രൂപയാണ് സബ്സിഡിയുള്ള സിലിണ്ടറിനു ചെലവാകുന്നത്.
https://www.facebook.com/Malayalivartha