സംസ്ഥാനത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്, പെട്രോളിനു 20 പൈസയുടെയും ഡീസലിനു 12 പൈസയും കുറഞ്ഞു
രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില ഇടിയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു. ഇന്ന് പെട്രോളിനു 20 പൈസയുടെയും ഡീസലിനു 12 പൈസയുടെയും കുറവുണ്ടായി. കൊച്ചിയില്‍ 80.94 രൂപയാണു പെട്രോള്‍ വില. ഡീസല്‍ വിലയാകട്ടെ 77.33 രൂപയുമായി. തിരുവനന്തപുരത്തു പെട്രോള്‍ വില 82.37 രൂപയായും ഡീസല്‍വില 78.82 രൂപയുമായപ്പോള്‍ കോഴിക്കോട് പെട്രോള്‍ വില 81.29 രൂപയും ഡീസല്‍ വില 77.69 രൂപയുമാണ്.
ഡല്‍ഹിയില്‍ പെട്രോള്‍ വില 78.99 രൂപയായും ഡീസല്‍വില 73.53 രൂപയുമായപ്പോള്‍ മുംബൈയില്‍ പെട്രോള്‍ വില 84.49 രൂപയും ഡീസല്‍ വില 77.06 രൂപയുമാണ്.
https://www.facebook.com/Malayalivartha