Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എസ്.ബി.ഐ ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... മറ്റൊരാളുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതിന് നിബന്ധനയുമായി എസ്.ബി.ഐ

04 NOVEMBER 2018 08:26 AM IST
മലയാളി വാര്‍ത്ത

മറ്റൊരാളുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതിന് നിബന്ധനയുമായി എസ്ബിഐ. പണം അടക്കുന്ന ചലാനില്‍ അക്കൗണ്ട് ഉടമയുടെ ഒപ്പോ സമ്മതപത്രമോ പണം അടക്കാന്‍ വരുന്നയാള്‍ക്ക് പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ച എസ്.ബി.ഐ അക്കൗണ്ടോ വേണം എന്ന നിബന്ധനയാണ് ഏര്‍പ്പെടുത്തിയത്. ഇതു സംബന്ധിച്ച് ശാഖകള്‍ക്ക് സര്‍ക്കുലര്‍ ലഭിച്ചു. ഇടപാടുകാരുടെ അറിവിലേക്കായി ശാഖകളില്‍ നോട്ടീസ് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ബാങ്ക് അക്കൗണ്ട് വഴിയുള്ള തട്ടിപ്പ് തടയാനാണ് ഈ നിബന്ധനയെന്നാണ് ബാങ്കുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. അക്കൗണ്ട് ഉടമ അറിയാതെ ഒരു ഇടപാടും നടക്കാന്‍ പാടില്ല.

സംശയമുള്ള അക്കൗണ്ടുകള്‍ പരിശോധിക്കുമ്പോള്‍ ഇടപാടുകളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ ഉടമക്ക് കഴിയണം. അതിനൊപ്പം, അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതു പോലുള്ള ഇടപാടുകള്‍ പരമാവധി നിരുത്സാഹപ്പെടുത്തുകയും നെറ്റ് ബാങ്കിങ് പോലുള്ള പണരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യംകൂടി ഇതിനുണ്ടെന്നും പറയുന്നു.
അതേസമയം, ഡിജിറ്റല്‍ ഇടപാടിലൂടെയല്ലാതെ പണ വിനിമയം നടത്തുന്നവര്‍ ഇപ്പോഴും വളരെ അധികമാണെന്ന് ബാങ്ക് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അടുത്ത ബന്ധുക്കളുടെയും മറ്റും അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നവര്‍ ധാരാളമുണ്ട്. എസ്.ബി.ഐയുടേതല്ലാത്ത ഉപഭോക്താക്കള്‍ മറ്റൊരാളുടെ എസ്.ബി.ഐ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതും സാധാരണമാണ്. അത്തരക്കാര്‍ പാന്‍ ബന്ധിപ്പിച്ച എസ്.ബി.ഐ അക്കൗണ്ട് തുടങ്ങണമെന്നും അല്ലെങ്കില്‍ അക്കൗണ്ട് ഉടമയുടെ ഒപ്പോ സമ്മതപത്രമോ വേണമെന്ന് പറയുന്നതും പ്രായോഗിക ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് ബാങ്കുമായി ബന്ധപ്പെട്ടവര്‍തന്നെ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുങ്ങി സി.പി.എം സൈബര്‍ പോരാളികള്‍  (35 minutes ago)

ഇന്ത്യൻ റെയിൽവെ രംഗത്ത് വിപ്ലകരമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ റഷ്യൻ അത്യാധുനിക അതിവേഗ ട്രെയിനുകൾ എത്തുന്നു  (2 hours ago)

താരമായി ഷെഫാലി വര്‍മ... ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായ താരം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും നേടി  (2 hours ago)

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി  (3 hours ago)

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും  (3 hours ago)

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു  (3 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം  (3 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്....  (4 hours ago)

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....  (4 hours ago)

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (4 hours ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (5 hours ago)

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (5 hours ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (5 hours ago)

Malayali Vartha Recommends