ഇന്ധനവിലയില്‍ വീണ്ടും കുറവ്, കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ പെട്രോളിന് നാല് രൂപയോളം കുറഞ്ഞു
നിരന്തരമായ വര്‍ധനയ്ക്കൊടുവില്‍ പെട്രോള്‍ വില ഇന്നും കുറഞ്ഞു. ലിറ്ററിന് ഇരുപത്തിമൂന്നു പൈസയുടെ കുറവാണ് ഇന്ന് കൊച്ചിയിലുണ്ടായത്. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ പെട്രോളിന് നാല് രൂപയോളമാണ് കുറഞ്ഞത്. എണ്ണ കമ്പനികള്‍ തുടര്‍ച്ചയായി വില കുറച്ചതോടെയാണ് ഉപഭോക്തവിന് തെല്ല് ആശ്വാസം നല്കി വില കുറയാന്‍ തുടങ്ങിയത്.
80.73 രൂപയായിരുന്നു എറണാകുളത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ഇന്ന് ഇത് 80.50 ആയി കുറഞ്ഞു. ഡീസലിന് ലിറ്ററിന് 77.15 ആയിരുന്നത് 76.94 ആയി മാറി. ദിവസങ്ങള്‍ക്കു ശേഷമാണ് ഡീസല്‍ വില 77 രൂപയില്‍ താഴെയെത്തുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 82.17 രൂപ ആയിരുന്നത് 81.94 ആയി കുറഞ്ഞപ്പോള്‍ ഡീസല്‍ വില 78.64ല്‍നിന്ന് 78.43ല്‍ എത്തി. കോഴിക്കോട്ട് പെട്രോള്‍ വില 81.09ല്‍ നിന്ന് 80.86 ആയാണ് കുറഞ്ഞത്. ഡീസല്‍ വില 77.51ല്‍നിന്ന് 77.30ല്‍ എത്തി
"
https://www.facebook.com/Malayalivartha