പെട്രോള്‍ ഡീസല്‍ വിലയില്‍ കുറവ്, പെട്രോള്‍ ലിറ്ററിന് 13 പൈസയും ഡീസലിന് 12 പൈസയും കുറഞ്ഞു
ആഴ്ചയുടെ രണ്ടാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവ്. പെട്രോള്‍ ലിറ്ററിന് 13 പൈസയും ഡീസലിന് 12 പൈസയുമാണ് എണ്ണ കമ്പനികള്‍ കുറവ് വരുത്തിയത്. ഡല്‍ഹിയില്‍ പെട്രോളിന് 77.43 രൂപയും ഡീസലിന് 72.19 രൂപയിലുമാണ് വ്യാപാരം.
മുംബൈയില്‍ പെട്രോളിന് ലിറ്ററിന് 82.94 രൂപയും ഡീസലിന് ലിറ്ററിന് 75.64 രൂപയുമാണ് വില്പന വില. നികുതി ഘടനയുടെ മാറ്റം അനുസരിച്ച് സംസ്ഥാനങ്ങളിലെ ഇന്ധനവിലയില്‍ മാറ്റമുണ്ടാകും. ിങ്കളാഴ്ച ഇന്ധനവിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. പെട്രോള്‍ ലിറ്ററിന് 17 പൈസയും ഡീസലിന് 15 പൈസയുമാണ് എണ്ണ കമ്പനികള്‍ കുറച്ചിരുന്നത്.
"
https://www.facebook.com/Malayalivartha