ഓഹരി വിപണി നേട്ടത്തില്‍...
ദിവസങ്ങള്‍ക്ക് ശേഷം ഓഹരിവിപണി നേട്ടത്തില്‍ വ്യാപാരം നടത്തുന്നു. വ്യാപാരം ആരംഭിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ സെന്‍സെക്സ് 118 പോയന്റ് ഉയര്‍ന്നെങ്കിലും പിന്നീട് അതു താഴ്ന്ന് 75 പോയിന്റിലെത്തുകയും ചെയ്തു. സെന്‍സെക്സ് 75.60 പോയന്റ് ഉയര്‍ന്ന് 35,273.87ലും ദേശീയ സൂചികയായ നിഫ്റ്റി 13.55 പോയന്റ് ഉയര്‍ന്ന് 10,614.50ലും എത്തിയിരിക്കുകയാണ്. ബോംബെ സ്റ്റോക്ക് എക്സചേഞ്ചിലെ 878 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 465 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
ദീപക് ഫെര്‍ട്ടിലൈസേഴ്സ്, ജിന്‍ഡാല്‍ സോ, ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി, ക്വാളിറ്റി, വക്രാന്‍ജി എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും. അദാനി ട്രാന്സ്മിഷന് ലിമിറ്റഡ്, പവര്‍ ഫിനാന്‍സ് കമ്പനി, ജിഇ ടി ആന്റ് ഡി ഇന്ത്യ, ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി, മാക്സ് ഇന്ത്യ എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
https://www.facebook.com/Malayalivartha