ഇന്ധന വിലയില്‍ ഇന്ന് നേരിയ കുറവ്. പെട്രോളിന് 33 പൈസും ഡീസലിന് 42 പൈസയും കുറഞ്ഞു
ഇന്ധന വിലയില്‍ ഇന്ന് നേരിയ കുറവ്. പെട്രോളിന് 33 പൈസും ഡീസലിന് 42 പൈസയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 78.54 രൂപയും ഡീസലിന് 75.27 രൂപയുമായി.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 77.17 രൂപയായി. ഒരു ലിറ്റര്‍ ഡീസലിന് 73.84 രൂപയും. കോഴിക്കോട്ട് പെട്രോള്‍ വില 77.51 രൂപയും ഡീസല്‍ വില 74.19 രൂപയുമാണ്. അതേസമയം ആഗോള വിപണിയില്‍ ക്രൂഡ് വില 30 ശതമാനം ഇടിഞ്ഞെങ്കിലും ഇന്ത്യയില്‍ ഇന്ധനവില പത്തു ശതമാനം പോലും താണിട്ടില്ല.
https://www.facebook.com/Malayalivartha