രൂപയുടെ മൂല്യം മൂന്നു മാസത്തിനിടെയിലെ ഉയര്‍ന്ന നിലവാരത്തില്‍
ഡോളറിനെതിരെ രൂപയുടെ മൂല്യം മൂന്നുമാസത്തിനിടെയിലെ ഉയര്‍ന്ന നിലവാരത്തിലെത്തി. 57 പൈസ നേട്ടത്തോടെ 70.05ലാണ് രൂപ വ്യാപാരം തുടങ്ങിയത്. മറ്റ് കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ മൂല്യമിടിഞ്ഞതാണ് രൂപക്ക് കരുത്തായത് ആഗോളവിപണിയില്‍ ക്രൂഡ്ഓയില്‍ വില കുറയുകയാണ്. ഇതിനൊപ്പം യു.എസ്ചൈന വ്യാപാര യുദ്ധത്തിന് ജി 20 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ ഇരു രാജ്യങ്ങളും ചില വിട്ടുവീഴ്ചകള്‍ക്ക് തയാറാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ഇതും രൂപക്ക് കരുത്തായി.
2018ല്‍ ഏറ്റവും മോശം പ്രകടനം നടത്തിയ കറന്‍സിയായി രൂപമാറിയിരുന്നു. അഗോള വിപണിയില്‍ ഇന്ധനവില ഉയര്‍ന്നതും അമേരിക്കന്‍ സമ്പദ്വ്യവസ്ഥ കരുത്താര്‍ജിച്ചതും രൂപയുടെ വന്‍ തകര്‍ച്ചക്ക് കാരണം.
https://www.facebook.com/Malayalivartha