സ്വര്‍ണവിലയില്‍ കുറവ്, പവന് 22,600 രൂപ
സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ വിലയിടിവുണ്ടാകുന്നത്. ബുധനാഴ്ച പവന് 200 രൂപയും വ്യാഴാഴ്ച 120 രൂപയും കുറഞ്ഞിരുന്നു.
22,600 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 2,825 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നവംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
https://www.facebook.com/Malayalivartha