ഇന്ധനവിലയില്‍ വീണ്ടും കുറവ്, പെട്രോളിന് 40 പൈസയും ഡീസലിന് 45 പൈസയും കുറഞ്ഞു
ഏറെ നാളുകള്‍ക്ക് ശേഷം രാജ്യത്ത് ഇന്ധനവിലയില്‍ കുറവ് തുടരുന്നു. ഇന്ന് പെട്രോളിന് 40 പൈസയും ഡീസലിന് 45 പൈസയും കുറഞ്ഞ് 73 രൂപയും 69 രൂപയും എത്തി. ഇതോടെ രണ്ടാഴ്ച്ചയ്ക്കുള്ളില്‍ പെട്രോളിന് 4.30 രൂപയും ഡീസലിന് 5 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. പുതുക്കിയ വില പ്രകാരം കൊച്ചിയില്‍ പെട്രോളിന് 73.21 രൂപയും ഡീസലിന് 69.51 രൂപയുമാണ്.
തലസ്ഥാനനഗരമായ തിരുനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 74.52 രൂപയും ഡീസലിന് 70.85 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 73.53 രൂപയും ഡീസലിന് 69.83 രൂപയുമാണ് വില. ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിടിവും രൂപയുടെ മൂല്യത്തിലുണ്ടായ നേരിയ നേട്ടവുമാണ് രാജ്യത്തെ ഇന്ധനവിലയില്‍ മാറ്റമുണ്ടാക്കാന്‍ കാര്യമായത്.
ഇന്ധനവില കുറയുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഓട്ടോ ടാക്സി നിരക്കുകളില്‍ കൂട്ടിയിരുന്നു. ഇതില്‍ പ്രതിഷേധവും ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha